ന്യൂമാൻ കോളജിൽ അന്തർദേശീയ കോണ്ഫറൻസ്
1279683
Tuesday, March 21, 2023 10:41 PM IST
തൊടുപുഴ: ന്യൂമാൻ കോളജിലെ സ്ട്രൈഡ് ഗവേഷണപദ്ധതിയുടെയും വിവിധ വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര പുരോഗതിയും ജൈവ വൈവിധ്യ സംരക്ഷണവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്തർദേശീയ കോണ്ഫറൻസിനു തുടക്കമായി. ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ മോണ്. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്ര ഡയറക്ടർ ഡോ. എ. മാർട്ടിൻ കാലാവസ്ഥ വ്യതിയാനവും സുസ്ഥിര ജൈവ പരിസ്ഥിതിയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ഡോ. ജെന്നി കെ. അലക്സ്, ബാനി ജോയ്, നോബിൾ സി. കുര്യൻ എന്നിവർ പ്രസംഗിച്ചു.