കെ.​എ​സ്. അ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി
Tuesday, February 7, 2023 10:26 PM IST
രാ​ജ​കു​മാ​രി: കാ​ട്ടാ​ന​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു പൂ​പ്പാ​റ​യി​ല്‍ എ​ട്ടു ദി​വ​സ​മാ​യി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​രു​ണി​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. രാ​ജാ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​രു​ണ്‍ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

അ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. ജോ​സ് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു,‍ എം.​ജെ. കു​ര്യ​ന്‍, റോ​യി കെ. ​പൗ​ലോ​സ്, സേ​നാ​പ​തി വേ​ണു, കെ.​ബി. സെ​ല്‍​വം, ടോ​ണി തോ​മ​സ്, ആ​ര്‍.​ബാ​ല​ന്‍​പി​ള്ള, എം.​എ. അ​ന്‍​സാ​രി, കെ. ​കൃ​ഷ്ണ​മൂ​ര്‍​ത്തി, എ​സ്. വ​ന​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ.​എ​സ്. അ​രു​ണി​നെ സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ പി.​ടി. മു​രു​ക​ന്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.