സെലക്ഷൻ ട്രയൽ നാളെ
1265407
Monday, February 6, 2023 10:46 PM IST
ഇടുക്കി: സംസ്ഥാന കായികവകുപ്പിനു കീഴിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ജില്ലയിലെ സെലക്ഷൻ ട്രയൽ കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസ്, അടിമാലി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ നാളെ രാവിലെ എട്ടു മുതൽ നടക്കും. ഏതു ജില്ലക്കാരായ വിദ്യാർഥികൾക്കും പങ്കെടുക്കാം.
ആറു മുതൽ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കാണ് ട്രയൽസ് നടത്തുന്നത്. ഒന്പത്, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കു സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത് ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെണ്കുട്ടികൾ), തായ്ക്കൊണ്ട (പെണ്കുട്ടികൾ), വോളിബോൾ, ബാസ്കറ്റ് ബോൾ, ഹോക്കി, റസലിംഗ് എന്നീ ഇനങ്ങളിലേക്കാണു ട്രയൽസ് നടത്തുന്നത്.
പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.