മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ പിടിയിൽ
1264836
Saturday, February 4, 2023 10:38 PM IST
നെടുങ്കണ്ടം: മൈനര്സിറ്റിമെട്ടിലെ ജലനിധി കുടിവെള്ള പദ്ധതിയില്‍നിന്നു മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
പദ്ധതിയുടെ പൈപ്പ് കടത്തിയ സംഭവത്തിലും ടാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപയുടെ മോട്ടോര്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിലുമാണ് അറസ്റ്റ്.
നെടുങ്കണ്ടം സ്വദേശികളായ കിരണ്‍, വിനോദ്, അരുണ്‍ എന്നിവരാണു പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്. ബിനു, എസ്ഐമാരായ ബിനോയി ഏബ്രഹാം, സജീവന്, അഭിലാഷ്, അരുണ്‍ കൃഷ്ണസാഗര്‍, ബൈജു, അജോ ജോസ്, ജയന്, സഞ്ജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു മോഷണസംഘത്തെ പിടികൂടിയത്.
17-ാം വാര്‍ഡിലെ ജലനിധി കുടിവെള്ള പദ്ധതിക്കായി ടാങ്കില്‍ സ്ഥാപിച്ചിരുന്ന 25 എച്ച്പിയുടെ മോട്ടോറാണു മോഷ്ടിക്കുന്നതിനായി അഴിച്ചുവച്ചത്. കൂടാതെ ടാങ്കിനോടനുബന്ധിച്ചുള്ള ഹോസുകള്‍ മുറിച്ചു കടത്തുകയും ചെയ്തു.
സമീപത്തുതന്നെയുള്ള ചെക്കുഡാമില്നിന്നു മറ്റൊരു മോട്ടര്‍ മോഷണം പോയിരുന്നു.