വിളംബര ജാഥ നടത്തി
1264544
Friday, February 3, 2023 10:58 PM IST
തൊടുപുഴ: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിന് തൊടുപുഴയിൽ നടത്തുന്ന കർഷകറാലിയുടെ പ്രചരണാർഥം വിളംബര ജാഥ ആരംഭിച്ചു. ജില്ലയിലെ കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും ഭൂപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ബഫർസോണ്‍ വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.ഐ. ജോണ്‍സനും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപള്ളിയുടെയും നേതൃത്വത്തിലാണ് വിളംബര ജാഥ നടത്തുന്നത്. പുറപ്പുഴയിൽ നിന്ന് ആരംഭിച്ച ജാഥ വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം വണ്ണപ്പുറത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോയി വാരികാട്ട് ഉദ്ഘാടനം ചെയ്തു.