സ്കൂൾ വാർഷികം
1263698
Tuesday, January 31, 2023 10:54 PM IST
ഇരട്ടയാർ: സെന്റ് തോമസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നു നടക്കും. രാവിലെ 9.30നു സ്കൂൾ മാനേജർ ഫാ. ജോസ് കരിവേലിക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്യും. സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപിക ആൻസി ജോണിനു ചടങ്ങിൽ യാത്രയയപ്പ് നൽകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി മുഖ്യപ്രഭാഷണം നടത്തും. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് സ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി, സാംസ്കാരികവകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ജേതാവും പൂർവവിദ്യാർഥിയുമായ ഡോ. ബോബിൻ കെ. രാജു, കെസിഎസ്എൽ രൂപതാതല ബെസ്റ്റ് അനിമേറ്റർ അവാർഡ് ജേതാവ് കൊച്ചുറാണി ജോസഫ് എന്നിവരെ ആദരിക്കും.
അസി. മാനേജർ ഫാ. ബെന്നറ്റ് വെള്ളക്കുളന്പേൽ, പ്രിൻസിപ്പൽ ഡോ. റെജി ജോസഫ്, ബിജു അറയ്ക്കൽ, സോളി ജോസഫ്, സുമി അഗസ്റ്റിൻ, ജോയ് കെ. ജോസ്, എഞ്ചലീന ജിജി എന്നിവർ പ്രസംഗിക്കും.