പഞ്ചായത്ത് കടമുറികളുടെ ലേലം: വിജിലൻസ് പരിശോധന നടത്തി
1246909
Thursday, December 8, 2022 11:00 PM IST
അടിമാലി: പഞ്ചായത്ത് വക ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടങ്ങൾ ലേലം ചെയ്യാതെ സ്വകാര്യ വ്യക്തികൾക്കു വിട്ടുനൽകിയെന്ന പരാതിയിൽ വിജിലൻസ് അടിമാലി പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തി.
വർഷങ്ങളായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ ചില സ്വകാര്യ വ്യക്തികൾ വാടക പുതുക്കുകയോ യഥാസമയം ലേലം ചെയ്യുന്നതിന് വിട്ടു നൽകുകയോ ചെയ്യാതെ അനധികൃതമായി ഉപയോഗിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.
വിജിലൻ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ 30 വർഷത്തിലധികമായി ചിലർ പഞ്ചായത്തിന്റെ കടമുറികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഫയലുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ പരിശോധന നാലിനാണ് അവസാനിച്ചത്.