വിലക്കയറ്റവും പിൻവാതിൽ നിയമനവും: യുഡിഎഫ് ധർണ നടത്തി
1246890
Thursday, December 8, 2022 10:56 PM IST
തൊടുപുഴ: വിലക്കയറ്റവും നാണ്യവിളകളുടെ വിലയിടിവുംമൂലം ജനജീവിതം സ്തംഭിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്. വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനുമെതിരേ തൊടുപുഴയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിവിൽ സ്റ്റേഷൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന്റെയും ഏലത്തിന്റെയും വിലയിടിവു മൂലം ഹൈറേഞ്ചിലെ കാർഷിക മേഖല തകർന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കണ്‍വീനർ പ്രഫ. .എം.ജെ .ജേക്കബ് ,ഡിസിസി പ്രസിഡന്റ് സി.പി .മാത്യു ,കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, ഇ.എം.ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു.