പഴയരിക്കണ്ടത്ത് നക്ഷത്രക്കൂടാരം
1246060
Monday, December 5, 2022 10:55 PM IST
ചെറുതോണി: ക്രിസ്മസിനെ വരവേൽക്കാൻ പഴയരിക്കണ്ടത്ത് നക്ഷത്ര കൂടാരം ഒരുങ്ങി. പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലാണ് നക്ഷത്രക്കൂടാരം ഒരുക്കിയത്. ദേവാലയത്തിനു ചുറ്റുമായാണ് നക്ഷത്രങ്ങൾ സ്ഥാപിച്ചത്.
കുടുംബക്കൂട്ടായ്മകൾ തമ്മിലുള്ള സ്നേഹവും ഐക്യവും വളർത്താൻ ലക്ഷ്യമിട്ടാണ് നക്ഷത്രക്കൂടാരം ഒരുക്കിയതെന്ന് ഇടവക വികാരി ഫാ. ജോസഫ് അക്കൂറ്റ് പറഞ്ഞു. 22 കുടുംബക്കൂട്ടായ്മകളാണ് നക്ഷത്രക്കൂടാര നിർമാണത്തിൽ പങ്കാളികളായത്.
സ്വന്തമായി നിർമിച്ച നക്ഷത്രങ്ങൾ ഇവർ ദേവാലയ പരിസരത്ത് സ്ഥാപിക്കുകയായിരുന്നു. കൈകാരന്മാരായ ജോസഫ് പെരുവിലങ്ങാട്, ബേബി വാലുമ്മേൽ, മാത്യു നടുവത്തേടം എന്നിവർ നേതൃത്വം നൽകി. ഏറ്റവും മനോഹരമായ നക്ഷത്രം നിർമിച്ച കൂട്ടായ്മയ്ക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.