വ​യോ​ജ​ന​ദിനാചരണം! വേ​റി​ട്ട അ​നു​ഭ​വ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ഫാ​ഷ​ൻ ഷോ
Saturday, October 1, 2022 10:49 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ ​ള​ജ് എം​എ​സ്ഡ​ബ്ല്യു വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​ങ്ങ​ളു​ടെ ഫാ​ഷ​ൻ ഷോ ​വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

വാ​ർ​ധ​ക്യ​കാ​ല ബ​ഹ​ള സ​ന്തോ​ഷ​ങ്ങ​ൾ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​ഷ​ൻ ഷോ​യി​ൽ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള 20ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ലൂ​ടെ കിം​ഗ് ഓ​ഫ് ദ ​ഡേ, ക്യൂ​ൻ ഓ​ഫ് ദ ​ഡേ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കൊ​ച്ചു​മ​ക്ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്ക​ൽ മ​ത്സ​ര​വും ന​ട​ത്തി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ജി. സാ​ബു​ക്കു​ട്ടി, എം​എ​സ്ഡ​ബ്ല്യു വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യു ക​ണ​മ​ല, ഡോ. ​ജ​സ്റ്റി​ൻ ജോ​സ​ഫ്, മ​നു കു​ര്യ​ൻ, അ​നി​റ്റ മാ​ത്യു, അ​ല​ൻ ജോ​ർ​ളി, അ​ലീ​ന ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.