ഹൃദയദിനത്തിൽ സൈക്കിൾ റാലി
1226032
Thursday, September 29, 2022 10:49 PM IST
കട്ടപ്പന: ലോക ഹൃദയദിനത്തിൽ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. വെളളയാംകുടിയിൽനിന്നു ആരംഭിച്ച സൈക്കിൾ റാലി കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും സൈക്കിൾ റാലിയിൽ അണിചേർന്നു.
കട്ടപ്പന ഡിവൈഎസ്പി വി. നിഷാദ്മോൻ സൈക്കിൾ റാലി ഫ്ളാഗ്ഓഫ് ചെയ്തു. സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൻ വർഗീസ് ഹൃദയദിന സന്ദേശം നൽകി. ആശുപത്രി ഭരണസമിതി വൈസ് പ്രസിഡന്റ് കെ.പി. സുമോദ്, ഡയറക്ടർ ജി. ജോസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ, സംഘം സെക്രട്ടറി ആൽബിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സഹകരണ ആശുപത്രി പബ്ലിക് റിലേഷൻസ് വിഭാഗമാണ് റാലി സംഘടിപ്പിച്ചത്.