ശതോത്തര സുവർണജൂബിലി അധ്യാപകസംഗമം
1223965
Friday, September 23, 2022 10:53 PM IST
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് ക്നാനായ കാത്തോലിക്കാ പള്ളിയുടെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അധ്യാപകർക്കും വിശ്വാസ പരിശീലകർക്കുമായി അധ്യാപകസംഗമം നടത്തി.
കോട്ടയം അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
പൊതുസമ്മേളനം എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കളായ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
വികാരി ഫാ. അലക്സ് ഓലിക്കര, ജനറൽ കണ്‍വീനർ സുനിൽ വെള്ളിയേപ്പിള്ളിൽ, ജോയിന്റ് കണ്‍വീനർ റെജി പി. തോമസ്, സംഗമം കമ്മിറ്റി കണ്‍വീനർ തന്പി മാനുങ്കൽ എന്നിവർ പ്രസംഗിച്ചു.