മൃഗസംരക്ഷണവകുപ്പിൽ ഒഴിവുകൾ
1223915
Friday, September 23, 2022 10:14 PM IST
തൊടുപുഴ: മൃഗസംരക്ഷണവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. കട്ടപ്പന, ദേവികുളം, അഴുത ബ്ലോക്കുകളിലാണ് നിയമനം.
വെറ്ററിനറി സർജൻ തസ്തികയിലേക്ക് 28ന് രാവിലെ 10 മുതലും പാരാവെറ്റ് തസ്തികയിലേക്ക് 28ന് ഉച്ചകഴിഞ്ഞ് രണ്ടു മുതലും ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് 29ന് രാവിലെ 10 മുതലും തൊടുപുഴ മങ്ങാട്ടുകവല ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂ നടക്കും.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോണ്: 04862-222894.