ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള ആ​ന​വ​ണ്ടി ടൂ​റി​സ​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്. മൂ​ന്നാ​ര്‍ മ​ല​മ​ട​ക്കു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര​യാ​ണ് യാ​ത്ര​ക്കാ​രു​ടെ മ​ന​സി​നും ക​ണ്ണു​ക​ള്‍ക്കും കു​ളി​ര്‍മ​യാ​യ​ത്.

രാ​വി​ലെ അ​ഞ്ചി​നാ​യി​രു​ന്നു യാ​ത്ര​യു​ടെ​തു​ട​ക്കം. ക​ല്ലാ​ര്‍കു​ട്ടി ഡാം, ​എ​സ്എ​ന്‍പു​രം വാ​ട്ട​ര്‍ഫാ​ള്‍സ്, പൊ​ന്മു​ടി ഡാം, ​പൂ​പ്പാ​റ​യി​ലെ തേ​യി​ല തോ​ട്ടം, ച​തു​രം​ഗ​പ്പാ​റ​യി​ലെ കാ​റ്റാ​ടി പാ​ടം, അ​രി​ക്കൊ​മ്പ​ന്‍റെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന ആ​ന​യി​റ​ങ്ക​ല്‍ ഡാം ​തു​ട​ങ്ങി മ​നം​നി​റ​ഞ്ഞ കാ​ഴ്ച​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് മ​റ​ക്കാ​നാ​ത്ത നി​മി​ഷ​മാ​യി മാ​റി​യ​ത്.

ച​ങ്ങ​നാ​ശേ​രി എ​ടി​ഒ എ​സ്. ര​മേ​ശ്, ജ​ന​റ​ല്‍ ക​ണ്‍ട്രോ​ളിം​ഗ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ക​മ​ലാ​സ​ന​ന്‍, സോ​ണ​ല്‍ കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ആ​ര്‍. അ​നീ​ഷ്, കോ​ട്ട​യം ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് വേ​ലി​ക്ക​കം, യൂ​ണി​റ്റ് കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​ല്‍.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഉ​ല്ലാ​സ യാ​ത്ര ക്ര​മീ​കരി​ക്കു​ന്ന​ത്.

ടൂ​ര്‍ പാ​ക്കേ​ജി​ലേ​ക്ക് ബു​ക്ക് ചെ​യ്യാം

ച​ങ്ങ​നാ​ശേ​രി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യാ​ത്രി​ക​ര്‍ക്ക് ആ​ന​വ​ണ്ടി​യാ​ത്ര​യു​ടെ ന​വ്യാ​നു​ഭ​വം അ​റി​യാ​ന്‍ ഈ ​മാ​സ​വും അ​ടു​ത്ത​മാ​സ​വും അ​വ​സ​ര​മൊ​രു​ക്കു​ന്നു. മ​ല​ക്ക​പ്പാ​റ, ച​തു​രം​ഗ​പാ​റ, കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട, രാ​മ​ക്ക​ല്‍മേ​ട്, മാ​മ​ല​ക്ക​ണ്ടം, മൂ​ന്നാ​ര്‍, ആ​ഴി​മ​ല, സീ ​അ​ഷ്ട​മു​ടി, സീ ​കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ട്രി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കു​ടും​ബ​ശ്രീ​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഘ​ങ്ങ​ള്‍, ക്ല​ബു​ക​ള്‍, തു​ട​ങ്ങി​യ​വ​ര്‍ക്ക് അ​മ്പ​തു​പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ബു​ക്കിം​ഗ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബു​ക്കിം​ഗി​ന് വി​ളി​ക്കേ​ണ്ട ന​മ്പ​ര്‍. ഫോ​ൺ: 9846852601, 9400234581.
കൂ​ടാ​തെ ആ​ല​പ്പു​ഴ കൃ​പാ​സ​ന​ത്തി​ലേ​ക്കും ബ​സ് ക്ര​മീ​ക​രി​ക്കും.