പ്രമേഹദിനാചരണം നടത്തി
1479308
Friday, November 15, 2024 7:11 AM IST
കോട്ടയം: എസ്എച്ച് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെയും തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ്, കെവിഎം കോളജ് ഓഫ് ഫാര്‍മസി എന്നിവരുടെ സഹകരണത്തോടെ പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു. പ്രമേഹരോഗ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ഡയബറ്റിക് വാക് കോട്ടയം എഎസ്പി വിനോദ് പിള്ള ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഷ് മോബും നടത്തി. കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ നടത്തിയ പൊതുസമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. സൗജന്യ രക്തപരിശോധന ക്യാമ്പും ഉണ്ടായിരുന്നു.
അതിരമ്പുഴ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രമേഹ ദിനാചരണം നടത്തി. പ്രമേഹരോഗം നേരത്തെ കണ്ടെത്തുന്നതിനും യഥാസമയം ചികിത്സ നടത്തേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്കു മനസിലാക്കികൊടുക്കുന്നതിനും വേണ്ടി സന്ദേശ യാത്ര നടത്തി. സന്ദേശയാത്ര അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഫ്ലാഗ് ഓഫ് ചെയ്തു.
അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ സെമിനാർ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്. അനിൽകുമാർ, ഡോ. ജബിൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് ജേക്കബ്, ബിജു എം. കുര്യൻ, ഷീനാമോൾ മാത്യു, എൻഎസ്എസ് കോ ഓർഡിനേറ്റർമാരായ മഞ്ജുഷ കെ.എ, ലിറാർ പി., പ്രിയ ബി., അമ്പിളി വി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യ സെമിനാറിനു മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽകുമാർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, എംജി സർവകലാശാലയിലെ എൻഎസ്എസ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.