അകലക്കുന്നത്തെ മാലിന്യമുക്തമാക്കാന്‍ കുട്ടികളുടെ ഹരിതസഭ
1479247
Friday, November 15, 2024 5:50 AM IST
അകലക്കുന്നം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹരിതസഭ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആര്. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.മനോജ് കുമാര്‍, എസ്. അശോകന്, രാജശേഖരന് നായര്‍, മാത്തുക്കുട്ടി ആന്റണി, കെ.കെ. രഘു, ജേക്കബ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റ് ജോസഫ് ഹൈസ്കൂളിലെ എസ്തര് അലക്സാണ്ടര്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കഡനി സ്കൂളിലെ ലിയാ സാബു,
മറ്റക്കര എന്‍എസ്എസ് എച്ച്എസിലെ മഹാദേവന്, ഐവ ആന്‍ ജോസ്, കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ ജൂഡിത്ത് ജൂബി, ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ നോബി ഷാജു, സെന്റ് അലോഷ്യസ് സ്കൂളിലെ ആല്‍ഫാ സതീഷ് എന്നിവര്‍ ഹരിതസഭ നിയന്ത്രിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച എല്‍പി സ്കൂളായി കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ എല്‍പിഎസ് ഒന്നാം സ്ഥാനവും മറ്റക്കര ഗവ. എല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി.