കെട്ടിട വാടകയ്ക്കുള്ള ജിഎസ്ടി പിൻവലിക്കണം
1479305
Friday, November 15, 2024 7:11 AM IST
ഏറ്റുമാനൂർ: ചെറുകിട വ്യാപാരികൾ നൽകുന്ന കെട്ടിട വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഒ.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാർ, ട്രഷറർ പി.ജെ. മൈക്കിൾ, രക്ഷാധികാരി അഡ്വ. കെ.ജെ. ഫിലിപ്പോസ്, വൈസ് പ്രസിഡന്റുമാരായ കെ.സി. ഉണ്ണികൃഷ്ണൻ, സന്തോഷ് വിക്രമൻ, സജിത്ത് ബാബു,
കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സൂസൻ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിജോ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.