കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി മൂ​വാ​യി​ത്തി​ലേ​റെ ഡ​യാ​ലി​സി​സ് പൂ​ർ​ത്തീ​ക​രി​ച്ചു. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഏ​റെ നേ​ട്ട​മാ​ണ്.

ആ​ശു​പ​ത്രി​യി​ൽ ഒ​ൻ​പ​ത് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യും ആ​റു പേ​ർ​ക്കു​കൂ​ടി അ​വ​സ​ര​മു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ സേ​വ​ന​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്തു​ന്ന​ത്. 20 ല​ക്ഷം രൂ​പ​യാ​ണ് ശ​മ്പ​ള ഇ​ന​ത്തി​ലും കി​റ്റ് വാ​ങ്ങു​ന്ന​തി​നു​മാ​യി ഡ​യാ​ലി​സി​സി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​നി​യോ​ഗി​ക്കു​ന്ന​ത്.

ഡ​യാ​ലി​സി​നൊ​പ്പം ശ​സ്ത്ര​ക്രി​യ രം​ഗ​ത്തും വ​ലി​യ സേ​വ​നം ആ​ശു​പ​ത്രി സ​മ്മാ​നി​ക്കു​ന്നു​ണ്ട്. 150ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ൾ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ല് വ​ർ​ഷ​മാ​യി ഉ​ണ​ങ്ങാ​ത്ത വ്ര​ണ​വു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക്ക് സ്‌​കി​ൻ ഗ്രാ​ഫ്റ്റിം​ഗി​ലൂ​ടെ രോ​ഗം ഭേ​ദ​മാ​ക്കി​യ​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ർ​ബു​ദം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​വ​ര​സ​മൊ​രു​ക്കി​യി​രു​ന്നു. ഒ​റ്റ ദി​വ​സം മൂ​ന്ന് മേ​ജ​ർ ശ​സ്ത്ര​ക്രി​യ​ക​ള​ട​ക്കം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി​യി​ലെ ഓ​പ്പറേ​ഷ​ൻ തി​യേ​റ്റ​റി​നു​ള്ള​താ​യി ആ​ശു​പ​ത്രി നി​യ​ന്ത്ര​ണാ​ധി​കാ​രി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഫി​സ്റ്റു​ല, ഹെ​ർ​ണി​യ, ചെ​റി​യ മു​ഴ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ത്തി.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച എ​ട്ടു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.