ശിശുദിനാഘോഷം നടത്തി
1479307
Friday, November 15, 2024 7:11 AM IST
കട്ടച്ചിറ: മേരി മൗണ്ട് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജിലെ ശിശുദിനാഘോഷം വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. ശിശുദിനറാലിയില് 1000ല്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ മദര്‍ മോളി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മേരി മൗണ്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, വെട്ടിമുകള്‍ സേവാഗ്രം സ്പെഷല്‍ സ്കൂള്‍ ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ഇടശേരില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
മേരി മൗണ്ട് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയും മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍നിന്ന് ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജി ആന്‍ഡ് ഹോസ്പിറ്റല്‍ റേഡിയോ ഫാര്‍മസിയില്‍ ഒന്നാം റാങ്കും നേടിയ കുമാരി റോഷ്ന ഷൈന ഷാജനെ ആദരിച്ചു.
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിന്റെയും കോളജ് ഓഫ് നഴ്സിംഗിന്റെയും ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം നടത്തി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസീന എന്നിവര്‍ ചേര്‍ന്ന് തീം ഓപ്പണിംഗ് നിര്‍വഹിച്ചു.
ശിശുരോഗ വിഭാഗം ഡോ. സിസ്റ്റര്‍ ലത ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ചു വയസില്‍ താഴെയുള്ള പ്രദേശവാസികളായ കുട്ടികളുടെ വിവിധയിനം കലാ മത്സരങ്ങളും നടത്തി. നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ന്യൂമോണിയ രോഗത്തെപ്പറ്റിയുള്ള ബോധവത്കരണ പരിപാടിയും അവതരിപ്പിച്ചു.
കോത്തല: എൻഎസ്എസ് ഹൈസ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിക്കു ശേഷം നഴ്സറി സ്കൂളിലേക്കു നടന്ന റാലിയിൽ നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും അണിനിരന്നു. ചാച്ചാജിയുടെ വേഷം കെട്ടിയ കുട്ടികൾ റാലിയുടെ ആകർഷണമായപ്പോൾ ജയ് ജയ് ചാച്ചാജി വിളി റാലി കടന്നുപോയ പാതയെ ശബ്ദമുഖരിതമാക്കി.
നഴ്സറി സ്കൂളിലെ കുട്ടികൾക്ക് മധുരവിതരണവും നടത്തി ശിശുദിനാഘോഷ പരിപാടികൾ അവസാനിച്ചു. പ്രധാന അധ്യാപിക ജി. ജയശ്രീ ശിശുദിന സന്ദേശം നൽകി.