മൂന്നിലവ്-ഇല്ലിക്കൽകല്ല് റോഡ് തകർന്നു
1479245
Friday, November 15, 2024 5:50 AM IST
ഈരാറ്റുപേട്ട: വിനോദ സഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു.
വാഗമൺ, മാർമല അരുവി, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു നിർമിച്ച മൂന്നിലവ്-ഇല്ലിക്കൽകല്ല് റോഡിന്റെ ഭാഗമാണ് തകർന്ന് വാഹനം കടന്നുപോകാത്ത സ്ഥിതിയിലായത്.
ഇല്ലിക്കൽകല്ലിൽനിന്ന് ഇലവീഴാപൂഞ്ചിറയിലേക്കു വരുന്ന റോഡിൽ രണ്ടു കിലോമീറ്റർ ഭാഗമാണ് തകർന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെട്ടു.