മുട്ടുചിറ എച്ച്ജിഎം ഹോസ്പിറ്റലില്‍ പ്രമേഹപരിശോധനാ ക്യാമ്പ് ആരംഭിച്ചു
1479314
Friday, November 15, 2024 7:22 AM IST
മുട്ടുചിറ: പ്രമേഹ ദിനത്തോടനുബന്ധിച്ചു മുട്ടിച്ചിറ എച്ച്ജിഎം ഹോസ്പിറ്റലില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമേഹ പരിശോധനാ ക്യാമ്പ് ആരംഭിച്ചു. പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശോധനകള്‍ സൗജന്യ നിരക്കിലാണ് ചെയ്യുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹൃദയം, കരള്‍, കിഡ്നി, പാദം, തൈറോയിഡ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധനകളും നടത്തും. 14 ദിവസത്തേക്ക് ഫിസിഷ്യന്‍സിന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും ലഭ്യമാണ്.
ദിവസം 30 പേര്‍ക്കായിരിക്കും പരിശോധനകള്‍ക്ക് സൗകര്യമുണ്ടാവുകയെന്ന് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. അലക്സ് പണ്ടാരക്കാപ്പില്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബുക്കിംഗിനായി 04829 216600, 94972 16600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.