ജില്ലയില്‍ 1.5 ലക്ഷം പ്രമേഹബാധിതര്‍ : ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സൂംബ ഡാന്‍സ് മത്സരം സംഘടിപ്പിച്ചു
1479272
Friday, November 15, 2024 5:56 AM IST
കോട്ടയം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ജില്ലാതല സൂംബ ഡാന്‍സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ഡോ. സൗമ്യ സദാനന്ദന്റെ നേതൃത്വത്തിലുള്ള പൈക കുടുംബാരോഗ്യകേന്ദ്രം വിജയികളായി.
ഡോ. വിജിലക്ഷ്മിയുടെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രി രണ്ടാം സ്ഥാനവും ഡോ. സൗമ്യ ജോര്‍ജിന്റെ നേതൃത്വത്തില്‍ പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക്തല വിജയികളായ 23 ടീമുകളാണ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.
പ്രമേഹദിനത്തോടനുബന്ധിച്ചു പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് കഴിഞ്ഞ വര്‍ഷം ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് 30 വയസിനു മുകളിലുള്ളവരില്‍ നടത്തിയ ശൈലി സര്‍വേ പ്രകാരം ജില്ലയില്‍ 1.5 ലക്ഷം പ്രമേഹബാധിതരുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.എന്‍. വിദ്യാധരന് പറഞ്ഞു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.