ദീ​ക്ഷാ​രം​ഭം കു​റി​ച്ച് അ​രു​വി​ത്തു​റ കോ​ള​ജ്
Tuesday, July 2, 2024 1:11 PM IST
അ​രു​വി​ത്തു​റ: സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ആ​രം​ഭി​ച്ച നാ​ലു​വ​ർ​ഷ ബി​രു​ദ ബാ​ച്ചു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ദീ​ക്ഷാ​രം​ഭ് 2024 തു​ട​ങ്ങി. സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​നോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ​ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മു​ന്നൊ​രു​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യൂ​ഏ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, അ​ഡ്മി​ഷ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ ശ്രീ ​ജോ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പി​എ​സ്‌​സി അം​ഗം ഡോ. ​സ്റ്റാ​ൻ​ലി തോ​മ​സ്, രാ​ജ​ഗി​രി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ ​നി​തി​ഷ് കു​ര്യ​ൻ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്ര​ശാ​ന്ത് മു​ര​ളി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.