പോ​ള​ശ​ല്യം: ശാ​ശ്വ​ത​ പ​രി​ഹാ​രം തേ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Thursday, July 4, 2024 6:50 AM IST
കോ​ട്ട​യം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലും ജി​ല്ല​യി​ലെ ഉ​ള്‍നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മു​ള്ള പോ​ള​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സാ​ങ്കേ​തി​ക​സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും. തു​ലാ​വ​ര്‍ഷ​സ​മ​യ​ത്തോ​ടു കൂ​ടി വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ​യും ഉ​ള്‍നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും പോ​ള​ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു​വാ​ണ് സാ​ങ്കേ​തി​ക സ​മി​തി അ​ധ്യ​ക്ഷ. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്താ​ണ് സ​മി​തി ക​ണ്‍വീ​ന​ര്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ കെ. ​മേ​നോ​ന്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, മൈ​ന​ര്‍-​മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍വ​യോ​ണ്‍മെ​ന്‍റ് സ​യ​ന്‍സ് വി​ഭാ​ഗം, പാ​മ്പാ​ടി എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജ്, ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ക്ഷ​ത്ത് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

വേ​മ്പ​നാ​ടു കാ​യ​ലും ഉ​ള്‍നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ച​ര്‍ച്ച ന​ട​ക്കും. ഇ​തി​ന് ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ര്‍, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍, പാ​ട​ശേ​ഖ​ര​സ​മി​തി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി 20ന് ​മു​മ്പാ​യി യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു​ചേ​ര്‍ക്കും.