മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ്
Tuesday, July 2, 2024 11:10 PM IST
മൂ​ന്നി​ല​വ്: മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ​ഫി​നെ​തി​രേ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

മു​ന്ന​ണി​യി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ​ത്. അ​ജി​ത്ത് ജോ​ർ​ജ്, ജോ​ളി ടോ​മി, ജി​ൻ​സി ഡാ​നി​യ​ൽ, ജ​യിം​സ് മാ​മ​ൻ, ഇ​ത്ത​മ്മ മാ​ത്യു എ​ന്നി​വ​രാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വി​ഭാ​ഗ​ക്കാ​ര​നാ​യ ചാ​ർ​ളി ഐ​സ​ക് അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ല. യു​ഡി​എ​ഫി​ൽ ആ​യി​രു​ന്ന ചാ​ർ​ളി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ചേ​രു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൻ ചാ​ർ​ലി യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്.

യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ​ഫ് രാ​ജി​വ​യ്ക്കാ​നി​രി​ക്കെ​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തു​ട​ർ​ന്നു​ള്ള കാ​ലാ​വ​ധി​യി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ൺ​ഗ്ര​സി​നാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മാ​യാ അ​ല​ക്‌​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ശ​നി​യാ​ഴ്ച രാ​ജി​വ​ച്ചി​രു​ന്നു.