റേ​​ഷ​​ന്‍ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക്
Tuesday, July 2, 2024 11:10 PM IST
കോ​​ട്ട​​യം: റേ​​ഷ​​ന്‍ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണെ​​ന്ന് റേ​​ഷ​​ന്‍ ഡീ​​ലേ​​ഴ്‌​​സ് കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി. 2018ല്‍ ​​ന​​ട​​പ്പി​​ലാ​​ക്കി​​യ വേ​​ത​​ന​​പാ​​ക്കേ​​ജ് പ്ര​​കാ​​ര​​മാ​​ണ് ഇ​​പ്പോ​​ഴും പ്ര​​തി​​ഫ​​ലം ന​​ല്‍​കു​​ന്ന​​ത്. വി​​ത​​ര​​ണ​​ക്കാ​​ര​​ന്‍റെ ശ​​ന്പ​​ളം, കെ​​ട്ടി​​ട വാ​​ട​​ക എ​​ന്നി​​വ ന​​ല്‍​കു​​മ്പോ​​ള്‍ സ്വ​​ന്തം ചെ​​ല​​വു​​ക​​ള്‍​ക്ക് വ​​ഴി​​യി​​ല്ലാ​​തെ റേ​​ഷ​​ന്‍ ക​​ട ലൈ​​സ​​ന്‍​സി​​ക​​ള്‍ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്.

ക​​മ്മീ​​ഷ​​ന്‍ അ​​ത​​ത് മാ​​സം ല​​ഭി​​ക്കു​​ന്നി​​ല്ല. കോ​​വി​​ഡ്, ഓ​​ണം സ​​മ​​യ​​ങ്ങ​​ളി​​ൽ ഭ​​ക്ഷ്യ​​കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്ത​​തി​​ലെ ക​​മ്മീ​​ഷ​​ന്‍ ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. വ്യാ​​പാ​​രി​​ക​​ളു​​ടെ വേ​​ത​​ന​​പാ​​ക്കേ​​ജ് പ​​രി​​ഷ്‌​​ക​​ര​​ണ​​മു​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് റേ​​ഷ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍ എ​​ട്ട്, ഒ​​മ്പ​​ത് തീ​​യ​​തി​​ക​​ളി​​ല്‍ ക​​ട​​ക​​ള്‍ അ​​ട​​ച്ചു പാ​​ള​​യം ര​​ക്ത​​സാ​​ക്ഷി​​മ​​ണ്ഡ​​പ​​ത്തി​​ല്‍ രാ​​പ​​ക​​ല്‍ സ​​മ​​രം ന​​ട​​ത്തു​​മെ​​ന്ന് റേ​​ഷ​​ന്‍ ഡീ​​ലേ​​ഴ്‌​​സ് കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി പ​​റ​​ഞ്ഞു.

കെ​​ടി​​പി​​ഡി​​എ​​സ് ആ​​ക്ട് കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്ക​​രി​​ക്കു​​ക, റേ​​ഷ​​ന്‍ വ്യാ​​പാ​​രി ക്ഷേ​​മ​​നി​​ധി കാ​​ര്യ​​ക്ഷ​​മ​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്കു​​ക, കി​​റ്റ് ക​​മ്മീ​​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കു​​ക തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി, ധ​​ന​​മ​​ന്ത്രി. ഭ​​ക്ഷ്യ​​മ​​ന്ത്രി, ചീ​​ഫ് സെ​​ക്ര​​ട്ട​​റി, ഭ​​ക്ഷ്യ​​സെ​​ക്ര​​ട്ട​​റി, പൊ​​തു ഉ​​പ​​ഭോ​​ക്തൃ വി​​ത​​ര​​ണ ക​​മ്മീ​​ഷ​​ണ​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് നി​​വേ​​ദ​​നം ന​​ല്‍​കി​​യി​​ട്ടും ന​​ട​​പ​​ടി ഉ​​ണ്ടാ​​കാ​​ത്ത​​തി​​നാ​​ലാ​​ണു ക​​ട​​ക​​ള​​ട​​ച്ച് സ​​മ​​രം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

റേ​​ഷ​​ന്‍ വ്യാ​​പാ​​രി ക്ഷേ​​മ​​നി​​ധി സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​ത​​മി​​ല്ലാ​​തെ​​യാ​​ണു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്ന് സം​​ഘ​​ട​​ന ആ​​രോ​​പി​​ച്ചു. ആ​​രോ​​ഗ്യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ്, പെ​​ന്‍​ഷ​​ന്‍ പ​​ദ്ധ​​തി എ​​ന്നി​​വ ന​​ട​​പ്പാ​​ക്കു​​ന്നി​​ല്ലെ​​ന്നും റേ​​ഷ​​ന്‍ ഡീ​​ലേ​​ഴ്‌​​സ് കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ജോ​​ണി നെ​​ല്ലൂ​​ര്‍, വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ ജി. ​​കൃ​​ഷ്ണ​​പ്ര​​സാ​​ദ്, കാ​​ടാ​​മ്പു​​ഴ മൂ​​സ, ടി. ​​മു​​ഹ​​മ്മ​​ദാ​​ലി, സി.​​ബി. ഷാ​​ജി​​കു​​മാ​​ര്‍, കെ.​​ബി. ബി​​ജു, സു​​രേ​​ഷ് കാ​​രേ​​റ്റ്, ജി. ​​ശ​​ശി​​കു​​മാ​​ര്‍, സി. ​​മോ​​ഹ​​ന​​ന്‍​പി​​ള്ള എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.