പെ​രു​മാ​ട്ടി​യി​ൽ ഞാ​റ്റു​വേ​ല​ച്ച​ന്ത
Thursday, July 4, 2024 1:33 AM IST
ചി​റ്റൂ​ർ: പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ലച്ച​ന്ത​യും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ഷ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ബ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ. ​അ​നി​ല, എം. ​സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക​ർ എ​ത്തി​ച്ച പ​ച്ച​ക്ക​റി​ക​ളു​ടെ വി​പ​ണ​ന​വും ന​ട​ന്നു.പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണം, ജ​ന​കീ​യ ആ​സൂ​ത്ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ണ്ടു​മ​ല്ലി​തൈ വി​ത​ര​ണം, വി​ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ജൈ​വ- കീ​ട​രോ​ഗ നി​യ​ന്ത്ര​ണോ​പാ​ധി​ക​ളാ​യ സ്യൂ​ഡോ​മോ​ണ​സ്, ട്രൈ​ക്കോ​ഡെ​ർ​മ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ത്തി. വ​ളം​നി​ർ​മാ​ണ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി.