വെള്ളത്തിനൊ​പ്പം ഒ​ഴു​കിയെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ പാ​ല​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു
Tuesday, July 2, 2024 11:10 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വെള്ളത്തി നൊപ്പം ഒ​ഴു​കിയെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ പാ​ല​ങ്ങ​ളി​ൽ ത​ങ്ങിനി​ൽ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ​യി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കി പാ​ല​ത്തി​ന​ടി​യി​ല്‍ ത​ട​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.

അ​ഞ്ചി​ലി​പ്പ പാ​ലം, ആ​ന​ക്ക​ല്ല്-​ആ​നി​ത്തോ​ട്ടം പാ​ലം, ഇ​രു​പ​ത്താ​റാം മൈ​ല്‍ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ങ്ങി​നി​ൽ​ക്കു​ന്ന​ത്.

ചി​റ്റാ​ര്‍​പു​ഴ​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന മ​ര​ത്ത​ടി​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​ര​ച്ചി​ല്ല​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും എ​ല്ലാം ഒ​ഴു​കി പാ​ല​ത്തി​ന​ടി​യി​ലേ​ക്കെ​ത്തി തൂ​ണു​ക​ളി​ല്‍ ത​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്.

മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ പാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യ​മ​ടി​യു​ന്ന​തു പ​തി​വാ​ണ്. തോ​ട്ടി​ലേ​ക്കും പു​ഴ​യി​ലേ​ക്കും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞുവീ​ഴു​ന്ന​ത് യ​ഥാ​സ​മ​യം എ​ടു​ത്തു നീ​ക്കാ​ത്ത​താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​കാ​തെ പാ​ല​ത്തി​ൽ ത​ങ്ങി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

പു​ഴ​‍യും ഗ​താ​ഗ​ത​ത്തി​നാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പാ​ല​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.