ഉമ്മൻചാണ്ടി ചരമവാർഷികം 18ന്
Thursday, July 4, 2024 6:57 AM IST
കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​കം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 18നു ​വി​പു​ല​മാ​യി ആ​ച​രി​ക്കും. ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​ക​ദി​ന​മാ​യ അ​ന്ന് ജി​ല്ല​യി​ലെ 1564 ബൂ​ത്തു​ക​ളി​ലും ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ചേ​രു​ന്ന അ​നു്‌​സ​മ​ര​ണ സ​മ്മേ​ള​നം എ​ഐ​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള സൊ​സൈ​റ്റി ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ നി​ര്‍മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ടം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും.