ചങ്ങനാശേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക, ഇരുപതു ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, കവര്‍ന്നെടുത്ത സര്‍വീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക, ആറ് ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ രൊക്കം പണമായി നല്‍കുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ജിഒ അസോസിയേഷന് ചങ്ങനാശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി താലൂക്ക് ഓഫീസിനു മുന്പില് പ്രതിഷേധ യോഗം നടത്തി.
അസോസിയേഷന് കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് ഉദഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മനോഷ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.ആര്. തമ്പി, പി.എച്ച്. ഷീജാബീവി, അരവിന്ദാക്ഷന് കെ., രേഖ ജി., രതീഷ് ജി., മൻസൂര്‍ നടുകണ്ടിയില്‍, ജോസഫ് ജേക്കബ്, രാജന് ജി., ടോണി ജോസഫ്, സുരേഷ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.