ക​ക്കൂ​സ് മാ​ലി​ന്യം കി​ണ​റി​ലേക്ക്; ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി ആ​രോ​ഗ്യവ​കു​പ്പ്
Tuesday, July 2, 2024 6:10 AM IST
ക​റു​ക​ച്ചാ​ൽ: ഹോ​ട്ട​ൽ ശൗ​ചാ​ല​യ മാ​ലി​ന്യം അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ ക​ല​ർ​ന്നു. ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ട്ട​യം- കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ നെ​ത്ത​ല്ലൂ​രി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ലേ ​കി​ച്ച​ൺ എ​ന്ന ഹോ​ട്ട​ലി​നെ​തി​രേ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​ര​നാ​യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലെ വെ​ള്ളം മ​ലി​ന​മാ​യ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ണ​റ്റി​ലെ ജ​ല​ത്തി​ൽ വ​ൻ​തോ​തി​ൽ ശൗ​ചാ​ല​യ മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ലെ ശൗ​ചാ​ല​യ ടാ​ങ്കി​ൽ​നി​ന്നു​ള്ള മ​ലി​ന ജ​ലം കി​ണ​ർ വെ​ള്ള​ത്തി​ൽ ചേ​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും ശൗ​ചാ​ല​യ​ത്തി​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്ക് മാ​റ്റി സ്ഥാ​പി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ലു​ട​മ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി. അ​തു​വ​രെ ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.