വി​ജ്ഞാ​ന വി​സ്ഫോ​ട​ന​ത്തി​ന് അ​ക്ഷ​ര​വെ​ളി​ച്ചം നി​റ​യ​ണം: ബിഷപ്പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ്
Thursday, July 4, 2024 6:35 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​ന വി​സ്ഫോ​ട​നം സാ​ധ്യ​മാ​ക്കാ​ൻ അ​ക്ഷ​ര​വെ​ളി​ച്ചം കു​ട്ടി​ക​ളി​ൽ നി​റ​യ​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ കൂ​രി​യ ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വേ​ക​ത്തി​ന്‍റെ വെ​ളി​ച്ചം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​റ​യു​ന്പോ​ഴാ​ണ് അ​വ​രി​ൽ സ്നേ​ഹ​വും ക​രു​ണ​യും ഉ​ണ്ടാ​വു​ക.

അ​തി​ന് വാ​യ​ന അ​നി​വാ​ര്യ​മാ​ണ്. വാ​യ​ന​യി​ലൂ​ടെ അ​തി​ര​റ്റ ഭാ​വ​ന​ക​ൾ സൃ​ഷ്ടി​ക്കാ​നാ​വും. ക്ലാ​സ് മു​റി​ക​ളി​ൽ പ​ഠി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച ലൈ​ബ്ര​റി​യി​ൽ ഉ​ണ്ടാ​ക​ണം. വാ​യ​ന​യ്ക്കും ച​ർ​ച്ച​ക്കു​മു​ള്ള ഇ​ട​മാ​യി ഗ്ര​ന്ഥ​ശാ​ല​ക​ൾ മാ​റേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ന​വീ​ക​രി​ച്ച സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ എ​ല്ലാ വി​ഭാ​ഗം പു​സ്ത​ക​ങ്ങ​ളും, ശാ​സ്ത്രീ​യ​മാ​യി സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​താ​യി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ പ​റ​ഞ്ഞു.

വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലൈ​ബ്ര​റി ന​വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ​ബു​ക്കി​ന്‍റെ മാ​തൃ​ക​യും നി​ർ​മി​ച്ചി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബ​ഞ്ച​മി​ൻ വി​ള​യി​ൽ, ഫാ. ​ഏ​ബ്ര​ഹാം വ​ള്ളി​പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്ല്യ​യ​ത്ത് , വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.