ക്ലേ​ശ​ങ്ങ​ളി​ൽ വി​മു​ഖ​ത​രാ​കാ​തെ ധീ​ര​ത​യോ​ടെ മു​ന്നേ​റ​ണം: ക​ർ​ദിനാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
Wednesday, July 3, 2024 10:26 PM IST
കു​റ​വി​ല​ങ്ങാ​ട്: കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക്ലേ​ശ​ങ്ങ​ളി​ൽ വി​മു​ഖ​രാ​കാ​തെ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ച്ച് ധീ​ര​ത​യോ​ടെ മു​ന്നേ​റ​ണ​മെ​ന്നു ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ സ​ഭാ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യ​ണം. കാ​ല​ത്തി​നും ദേ​ശ​ത്തി​നും അ​നു​സൃ​ത​മാ​യി പ്രേ​ഷി​ത​പ്ര​ഘോ​ഷ​ണം ന​ട​ത്ത​ണം. ഇ​ത​ര​മ​ത​ങ്ങ​ളോ​ട് സൗ​ഹാ​ർ​ദം പു​ല​ർ​ത്തി സു​വി​ശേ​ഷ ദൗ​ത്യം ന​ട​ത്ത​ണ​മെ​ന്നും മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ല​ഭി​ച്ചി​ട്ടു​ള്ള നി​ർ​ദേശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​ർ​പ്പി​ക്ക​ണം. മാ​ർ​ത്തോ​മ്മാ​പാ​ര​മ്പ​ര്യ​ത്തോ​ട് ചേ​ർ​ന്ന് വി​ശ്വാ​സ​ത്തി​ന്‍റെ വ​ള​ർ​ച്ച ന​ട​ന്ന കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ്യ​വ​തി​യാ​ണെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ചെ​റു​പു​ഷ്പ​മി​ഷ​ൻ​ലീ​ഗ് ക​ർ​മരേ​ഖ പ്ര​കാ​ശ​ന​വും ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു.
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സിസ്റ്റന്‍റ്​ വി​കാ​രി ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, മ​ർ​ത്ത്മ​റി​യം വി​ശ്വാ​സ​പ​രീ​ശീ​ല​ന​കേ​ന്ദ്രം ഹെ​ഡ്മാ​സ്റ്റ​ർ ഡോ. ​റെ​ന്നി ആ​ശാ​രി​പ​റ​മ്പി​ൽ, കെ​സി​വൈ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡി​പി​ൻ ഡൊ​മി​നി​ക്ക് വാ​ഴ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.