ഡി​വൈ​ഡ​ര്‍ പൊ​ളി​ച്ചു മാ​റ്റി
Wednesday, July 3, 2024 10:26 PM IST
പാ​ലാ: പൂ​ഞ്ഞാ​ര്‍ ഏ​റ്റു​മാ​നൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍​ക്കും മ​ര​ണ​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച പു​ലി​യ​ന്നൂ​ര്‍ ഭാ​ഗ​ത്തെ ഡി​വൈ​ഡ​ര്‍ പൊ​ളി​ച്ചു മാ​റ്റി.

അ​പ​ക​ട മേ​ഖ​ല​യാ​യ പാ​ലാ പു​ലി​യ​ന്നൂ​ര്‍ ഭാ​ഗ​ത്തെ ര​ണ്ടു പാ​ല​ങ്ങ​ളു​ടെ ന​ടു​വി​ലു​ള്ള ഡി​വൈ​ഡ​ര്‍ അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലി​നെത്തു​ട​ര്‍​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക​യും യോഗത്തിൽ പി​ഡ​ബ്ല്യു​ഡി, പോ​ലീ​സ്, റ​വ​ന്യു, നാ​റ്റ് പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

ഡി​വൈ​ഡ​ര്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും യോ​ഗന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഡി​വൈ​ഡ​ര്‍ പൂ​ര്‍​ണമാ​യും പൊ​ളി​ച്ചുമാ​റ്റു​ക​യും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്തു.

പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി​ക​ൾ, പൊ​തുപ്ര​വ​ര്‍​ത്ത​ക​ർ എന്നിവരുടെ സാ​ന്നി​ധ്യ​ത്തി​ലായി​രു​ന്നു ഡി​വൈ​ഡ​ര്‍ പൊ​ളി​ച്ചുമാ​റ്റി​യ​ത്.