എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക്
Tuesday, July 2, 2024 11:10 PM IST
എ​രു​മേ​ലി: എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. പ​നി, ത​ല​വേ​ദ​ന, ചു​മ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ മ​രു​ന്നു​വി​ത​ര​ണ കൗ​ണ്ട​റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ഫാ​ർ​മ​സി​യി​ൽ ര​ണ്ടു പേ​ർ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് ഉ​ണ്ടെ​ങ്കി​ലും രാ​വി​ലെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു മ​രു​ന്ന് വാ​ങ്ങാ​ൻ ക്യൂ​വി​ൽ​നി​ന്ന് ഊ​ഴ​മാ​കു​ന്ന​ത് ഉ​ച്ച​യോ​ടെ​യാ​ണ്. വ​യോ​ധി​ക​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.