സി​പി​എം ഭ​രണത്തിലുള്ള പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് സമിതി ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, July 2, 2024 6:10 AM IST
ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജൽ ജീ​വ​ന്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഒ​ന്ന​ട​ങ്കം ജ​ല അ​ഥോ​റി​ട്ടി ഓ​ഫീ​സി​നു മു​ന്പി​ല്‍ ധ​ര്‍ണ ന​ട​ത്തി.

സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ബി വ​ര്‍ഗീ​സ്, ജ​യിം​സ് വേ​ഷ്ണാ​ല്‍, മു​ബാ​ഷ് മു​ഹ​മ്മ​ദ് ഇ​സ്മ​യി​ല്‍, സി​ബി ഏ​ബ്ര​ഹാം ഒ​ട്ട​ത്തി​ല്‍, കെ.​എ. പാ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.