ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ അ​​ര​​ങ്ങൊ​​ഴി​​ഞ്ഞു; ഇ​​നി ഡ്രോ​​ണു​​ക​​ൾ തു​​രി​​ശ​​ടി​​ക്കും
Tuesday, July 2, 2024 11:10 PM IST
മു​​ണ്ട​​ക്ക​​യം: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡ്രോ​​ണു​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ലേ​​ക്കും എ​​ത്തു​​ന്നു. ഒ​​രു​​കാ​​ല​​ത്ത് റ​​ബ​​ർ മ​​ര​​ങ്ങ​​ൾ​​ക്ക് തു​​രി​​ശ​​ടി​​ക്കു​​ന്ന ജോ​​ലി ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ചെ​​യ്തി​​രു​​ന്ന​​ത് ഇ​​ന്ന് ഡ്രോ​​ണു​​ക​​ൾ ഏ​​റ്റെ​​ടു​​ത്തു ക​​ഴി​​ഞ്ഞു.

മു​​ണ്ട​​ക്ക​​യ​​ത്തെ ഹാ​​രി​​സ​​ൺ മ​​ല​​യാ​​ളം എ​​സ്റ്റേ​​റ്റി​​ന്‍റെ വെ​​ള്ള​​നാ​​ടി ഒ​​ന്നാം ഡി​​വി​​ഷ​​നി​​ലാ​​ണ് ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള തു​​രി​​ശ​​ടി ന​​ട​​ക്കു​​ന്ന​​ത്. കൃ​​ത്യ​​മാ​​യി മ​​ര​​ങ്ങ​​ൾ​​ക്ക് മ​​രു​​ന്ന് ത​​ളി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​തും സ​​മ​​യ​​വും ചെ​​ല​​വും കു​​റ​​വ് വ​​രു​​ന്ന​​തു​​മാ​​ണ് ഡ്രോ​​ണു​​ക​​ൾ ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ കാ​​ര​​ണം.

കേ​​ര​​ള​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി​​ക്കും മാ​​വി​​ൻ തോ​​ട്ട​​ങ്ങ​​ളി​​ലും ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ത്താ​​റു​​ണ്ടെ​​ങ്കി​​ലും ഇ​​ത് ആ​​ദ്യ​​മാ​​യാ​​ണ് റ​​ബ​​ർ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ൽ ഡ്രോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് തു​​രി​​ശ​​ടി ന​​ട​​ത്തു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​മ്പ​​നി​​യു​​ടേ​​താ​​ണ് ഡ്രോ​​ണു​​ക​​ൾ. ഇ​​തി​​ൽ 30 ലി​​റ്റ​​ർ മ​​രു​​ന്ന് സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ണ്ട്. 10 മി​​നി​​റ്റ് കൊ​​ണ്ട് 1.5 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ റ​​ബ​​റി​​ൽ മ​​രു​​ന്ന് ത​​ളി​​ക്കാ​​ൻ സാ​​ധി​​ക്കും.

ക​​ഴി​​ഞ്ഞ നാ​​ലു ദി​​വ​​സ​​മാ​​യി മു​​ണ്ട​​ക്ക​​യം വെ​​ള്ള​​നാ​​ടി ഒ​​ന്നാം ഡി​​വി​​ഷ​​നി​​ൽ ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള മ​​രു​​ന്ന് പ്ര​​യോ​​ഗം ന​​ട​​ക്കു​​ന്നു​​ണ്ട്. തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​ഴ്ച​​ക​​ളെ​​ടു​​ത്ത് ചെ​​യ്യേ​​ണ്ട ജോ​​ലി​​യാ​​ണ് വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ഡ്രോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള കാ​​ർ​​ഷി​​ക രീ​​തി​​ക​​ൾ വ​​രും കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഈ ​​മേ​​ഖ​​ല​​യ്ക്ക് പു​​ത്ത​​നു​​ണ​​ർ​​വാ​​കും സ​​മ്മാ​​നി​​ക്കു​​ക.