കാ​യ​ലോ​ര ബീ​ച്ചി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി
Wednesday, July 3, 2024 6:50 AM IST
വൈ​ക്കം: കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ ഗ്രീ​ൻ വോ​ള​ണ്ടി​യേ​ഴ്‌​സ്, ഐ​ക്യു​എ​സി, വൈ​ക്കം ന​ഗ​ര​സ​ഭ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു സ​ജീ​വ​ൻ, 40 ഗ്രീ​ൻ വോ​ള​ണ്ടി​യേ​ഴ്‌​സ്, ഒ​ന്പ​ത് അ​ധ്യാ​പ​ക​ർ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, ശു​ചി​ത്വ മി​ഷ​ൻ കേ​ര​ള പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മി​ഥു​ൻ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.