കൈ​വ​രി​ക​ൾ ത​ക​ർ​ന്ന കോ​രി​ക്ക​ൽ പാ​ലം അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Thursday, July 4, 2024 6:57 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ്-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡി​ലെ കോ​രി​ക്ക​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പാ​ല​ത്തി​ലെ കൈ​വ​രി വാ​ഹ​ന​മി​ടി​ച്ച് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ത​ക​ർ​ന്ന​ത്.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം ക​ട​ന്നു​പോ​കാ​നാ​വാ​ത്ത വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ൽ കൈ​വ​രി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ൽ പ​തി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

കൈ​വ​രി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി നി​ർ​മി​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.