പൊൻ​കു​ന്നം - ത​മ്പ​ല​ക്കാ​ട് - ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ
Wednesday, July 3, 2024 10:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ൻ​കു​ന്നം - ത​മ്പ​ല​ക്കാ​ട് - ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ​ർ​വീ​സ് നി​ർ​ത്തി. ഈ​രാ​റ്റു​പേ​ട്ട - കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ടാ​തെ പൊ​ൻ​കു​ന്ന​ത്ത് എ​ത്താ​നു​ള​ള ഏ​റ്റ​വും എ​ളു​പ്പ​വ​ഴി​യാ​ണ് റോ​ഡ്.

പ​ത്തോ​ളം സ്കൂ​ളു​ക​ളു​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽനി​ന്ന് വാ​ഗ​മ​ൺ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഏ​റ്റ​വും ദൂ​ര​ക്കു​റ​വു​ള്ള വ​ഴി​യും ഇ​താ​ണ്. മു​ൻ ബ​ജ​റ്റു​ക​ളി​ൽ പ​ണം അ​നു​വ​ദി​ച്ചെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

എ​ത്ര​യും വേ​ഗം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്കി​റ​ങ്ങാ​ൻ കോ​ൺ​ഗ്ര​സ് ത​മ്പ​ല​ക്കാ​ട് മേ​ഖ​ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വാ​ർ​ഡ് മെം​ബ​ർ രാ​ജു ജോ​ർ​ജ് തേ​ക്കുംതോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ദി​ലീ​പ് ച​ന്ദ്ര​ൻ പ​റ​പ്പ​ള്ളി, ബി​നു കു​ന്നും​പു​റം, ജാ​ൻ​സി ജോ​ർ​ജ് കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, ജോ​ബി കു​ത്തി​വ​ള​ച്ചേ​ൽ, ബി​ന്നി അ​മ്പി​യി​ൽ, ബി​നു ക​ള​പ്പു​ര, ബാ​ബു മാ​ളി​യേ​ക്ക​ൽ, സാ​ബു ചീ​രാ​ങ്കു​ഴി, രാ​ജേ​ഷ് ക​ള്ളി​പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.