ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി
Tuesday, July 2, 2024 11:10 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നു ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി. 500 രൂ​പ​യു​ടെ 448 നോ​ട്ടു​ക​ളാ​ണു പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സി​ഡി​എ​മ്മി​ലാ​ണ് ഇ​വ​ര്‍ പ​ണം നി​ക്ഷേ​പി​ച്ച​ത്. ക​ള്ള​നോ​ട്ട് സി​ഡി​എ​മ്മി​ല്‍ എ​ത്തി​യ​ത് സം​ബ​ന്ധി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ര്‍​ക്ക് എ​വി​ടെ​നി​ന്ന് ക​ള്ള​നോ​ട്ട് കി​ട്ടി​യെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.