ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണം
Tuesday, July 2, 2024 11:10 PM IST
പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണം​ന​ട​ത്തി. കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ര്‍​ജി​ക്ക​ല്‍ ഗാസ്‌​ട്രോ എന്‍ററോള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍.​എ​സ്. സി​ന്ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ ഡോ. ​സി​ന്ധു പ​ങ്കു​വ​ച്ചു.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ കൊ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു,മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ന്‍. നി​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വ​കു​പ്പു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ടീ​മും ട്രോ​മാ കെ​യ​ര്‍ ടീ​മും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡി​ന് ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്‌​വി​ഭാ​ഗം സീനി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ഒ.​ടി.​ ജോ​ര്‍​ജ്, സൈ​ക്യാ​ട്രി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ല്‍ എന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ കലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പാ​ലാ: ഐ​എം​എ​യി​ല്‍ ഡോ​ക്ടേ​ഴ്‌​സ് ഡേ ​ദി​നാ​ച​ര​ണം ന​ട​ന്നു. മു​ണ്ടാ​ങ്ക​ല്‍ ഐ​എം​എ ഹാ​ളി​ല്‍ ന​ട​ന്ന ദി​നാ​ച​ര​ണം റി​ട്ട​യേ​ഡ് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ലാ, കാ​യി​ക, സാ​മൂ​ഹ്യ സേ​വ​ന, രാ​ഷ്ട്രീ​യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നും ഐ​എം​എ മു​ന്‍ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ രം​ഗ​ത്തെ നി​ര​വ​ധി അ​ന്ത​ര്‍​ദേ​ശീ​യ സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​നെ​യും സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

ഐ​എം​എ പാ​ലാ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ​ബ​രി​നാ​ഥ് സി. ​ദാ​മോ​ദ​ര​ന്‍, മി​ഡ്‌​സോ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സ് സ​യ​ന്‍റി​ഫി​ക് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. ഹ​രീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കി​ട​ങ്ങൂ​ര്‍: ലി​റ്റി​ല്‍ ലൂ​ര്‍​ദ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണം ന​ട​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് കേ​ക്കു മു​റി​ച്ച് ദി​നാ​ച​ര​ണം മ​ധു​ര​ത​ര​മാ​ക്കി. ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു. പി.​എ​സ്. സു​നീ​ഷ്‌​കു​മാ​ർ, ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ജോ​സീ​ന, ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ സു​നി​ത എ​സ്‌‌​വി​എം, ഡോ. ​സി​സ്റ്റ​ര്‍ ല​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​മ്മ​ല​മ​റ്റം: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ദ​മ്പ​തി​മാ​രാ​യ ഡോ. ​അ​ഭി​ഷേ​ക് കു​രു​വി​ള, ഡോ. ​ഫി​നു​മോ​ൾ ജോ​സ് എ​ന്നി​വ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ. സ്കൂ​ളി​ലെ റെ​ഡ് ക്രോ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. പാ​ര​മ്പ​ര്യ ആ​യു​ർ​വേ​ദ രം​ഗ​ത്തെ പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള കോ​ക്കാ​ട്ട് ത​റ​വാ​ട്ടി​ലെ ഇ​ളം​ത​ല​മു​റ​ക്കാ​ര​നാ​ണ് ഡോ, ​അ​ഭി​ഷേ​ക് കു​രു​വി​ള​യും ഭാ​ര്യ ഡോ. ​ഫി​നു​മോ​ൾ ജോ​സും. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ്, ഷേ​ർ​ളി തോ​മ​സ്, ജി​ജി ജോ​സ​ഫ്, ജോ​ബി മാ​ത്യു, അ​ജു ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, വി.​സി. പ്രി​യ​മോ​ൾ, ഹ​ണി ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മീ​ന​ച്ചി​ല്‍: ഒ​രു ത​ല​മു​റ​യു​ടെ ആ​യു​സും ആ​രോ​ഗ്യ​വും നി​ല​നി​ല്‍​ക്കു​ന്ന​ത് ഡോ​ക്ട​ര്‍​മാ​രി​ലൂ​ടെ​യാ​ണെ​ന്നും നി​സ്വാ​ര്‍​ഥ​മാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​ത്യേ​ക ആ​ദ​ര​വ് അ​ര്‍​ഹി​ക്കു​ന്നു​വെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍. അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്ടേ​ഴ്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ​ബ​രി​നാ​ഥ്, ഡോ. ​മീ​ര എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ബി​ജു തു​ണ്ടി​യി​ല്‍, ലി​സ​മ്മ ഷാ​ജ​ന്‍, ന​ളി​നി ശ്രീ​ധ​ര​ന്‍, ജ​യ​ശ്രീ സ​ന്തോ​ഷ്, ബി​ന്ദു ശ​ശി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.