ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​രം; മു​ത്ത​പ്പ​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി ആ​യി​ര​ങ്ങ​ൾ
Thursday, July 4, 2024 6:50 AM IST
വൈ​ക്കം: ചെ​മ്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി. ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം നേ​ടാ​നും മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്രാ​ർ​ഥി​ക്കാ​നും ആ​യി​ര​ങ്ങ​ളാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

രാ​വി​ലെ 5.30നും ​ഏ​ഴി​നും എ​ട്ടി​നും ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഹോ​ർ​മി​സ് തോ​ട്ട​ക്ക​ര, ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പ​ള്ളി, ഫാ. ​ജേ​ക്ക​ബ് പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ യ​ഥാ​ക്ര​മം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഒ​ന്പ​തി​ന് ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​യ്ക്കു ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്നു. മു​ത്തു​ക്കു​ട​ക​ൾ വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ക്ഷി​ണ​ത്തി​ന് മി​ഴി​വേ​കി.

വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കോ​നൂ​പ്പ​റ​മ്പ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് പൂ​ർ​വി​ക അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം ന​ട​ക്കും. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​ഹോ​ർ​മി​സ് തോ​ട്ട​ക്ക​ര,ഫാ. ​ഷൈ​ജു ആ​ട്ടോ​ക്കാ​ര​ൻ, ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.