പി​റ​വം റോ​ഡ് റ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ത​ക​ർ​ന്നു
Tuesday, July 2, 2024 6:09 AM IST
വെ​ള്ളൂ​ർ: പി​റ​വം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ - മൂ​ർ​ക്കാ​ട്ടി​ൽപ്പ​ടി റോ​ഡ് ത​ക​ർ​ന്നു ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശം മു​ത​ൽ വെ​ള്ളൂ​ർ ചെ​ക്ക്പോ​സ്റ്റ് വ​രെ റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ കാ​ൽ​ന​ട​പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ , കെ​പി​പി​എ​ൽ, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ​വ​ശം മു​ത​ൽ ചെ​ക്ക്പോ​സ്റ്റ് വ​രെ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ വീ​തി കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കാ​ൻ 54 ല​ക്ഷം രൂ​പ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യാ​യി​രു​ന്ന​പ്പോ​ൾ തു​ക അ​നു​വ​ദി​ച്ചി​രു​ന്നെ​ന്നും മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യാ​ൽ ഉ​ട​ൻ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. നി​കി​ത​കു​മാ​ർ പ​റ​ഞ്ഞു.