പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക​ട​ന​വും ധ​ര്‍ണ​യും ന​ട​ത്തി
Tuesday, July 2, 2024 6:08 AM IST
ക​ടു​ത്തു​രു​ത്തി; കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ല്‍ പ്ര​ക​ട​ന​വും ധ​ര്‍ണ​യും ന​ട​ത്തി.

സ​ര്‍വീ​സ് പെ​ന്‍ഷ​ന്‍കാ​രു​ടെ പെ​ന്‍ഷ​ന്‍ പ​രി​ഷ്‌​ക​രി​ക്കേ​ണ്ട ജൂ​ലൈ ഒ​ന്ന് ആ​യി​ട്ടും നാ​ളി​തു​വ​രെ ക​മ്മീ​ഷ​നെ വ​യ്ക്കു​ക​യോ അ​തി​നെ​ക്കു​റി​ച്ച് സ​ര്‍ക്കാ​ര്‍ ഗൗ​നി​ക്കു​ക​യോ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ധ​ര്‍ണാ​സ​മ​രം ന​ട​ത്തി​യ​ത്. സം​ഘ​ട​ന ആ​വി​ഷ്‌​ക​രി​ച്ച സ​മ​ര​പ​ര​മ്പ​ര​യു​ടെ ആ​ദ്യ​പ​ടി​യാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ പെ​ന്‍ഷ​ന്‍ ട്ര​ഷ​റി​ക​ള്‍ക്കു മു​ന്നി​ലും ന​ട​ത്തി​യ ധ​ര്‍ണ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​ടു​ത്തു​രു​ത്തി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി​യ​ത്. ധ​ര്‍ണ​യും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ ധ​ര്‍ണ​യി​ല്‍ കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ഡി. പ്ര​കാ​ശ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​കെ. ശ്രീ​രാ​മ​ച​ന്ദ്ര​ന്‍, സി​റി​യ​ക് ഐ​സ​ക്ക്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സോ​മ​ന്‍ ക​ണ്ണം​പു​ഞ്ച​യി​ല്‍, കാ​ളി​കാ​വ് ശ​ശി​കു​മാ​ര്‍, സ​തീ​ഷ് കു​മാ​ര്‍, സു​ജാ​ത ര​മ​ണ​ന്‍, ഗി​രി​ജാ വ​ല്ല​ഭ​ന്‍, എം.​ജി. സൈ​മ​ണ്‍, എ.​സു​നി​ല്‍കു​മാ​ര്‍, ബാ​ബു തു​മ്പു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.