സി​എ​സ്‌​ഐ മു​ന്‍ ബി​ഷ​പിന്‍റെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് സ്ത്രീ ​മ​രി​ച്ചു
Monday, July 1, 2024 11:21 PM IST
മേ​​ലു​​കാ​​വ്: മേ​​ലു​​കാ​​വി​​നു​​സ​​മീ​​പം സി​​എ​​സ്‌​​ഐ മു​​ന്‍ ബി​​ഷ​​പ് കെ.​​ജി. ദാ​​നി​​യേ​​ല്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട് സ്ത്രീ ​​മ​​രി​​ച്ചു.

മേ​​ച്ചാ​​ല്‍ സ്വ​​ദേ​​ശി​​നി വെ​​ള്ള​​പ്ലാ​​ക്ക​​ൽ സാം ​​ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ റീ​​ന സാം (46) ​​ആ​​ണ് മ​​രി​​ച്ച​​ത്. വാ​​ള​​ക​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​ര്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​യി​​ല്‍ ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. ബി​​ഷ​​പ്പി​​നെ തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബി​​ഷ​​പ്പി​​ന്‍റെ വ​​സ​​തി​​യി​​ല്‍ ജോ​​ലി​​ക്കാ​​യി എ​​ത്തി​​യി​​രു​​ന്ന ആ​​ളാ​​യി​​രു​​ന്നു റീ​​ന. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ന​​വം​​ബ​​ര്‍ 14നും ​​ബി​​ഷ​​പ്പി​​ന്‍റെ വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ടി​​രു​​ന്നു.

മേ​​ച്ചാ​​ലി​​ന് സ​​മീ​​പം അ​​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ ബി​​ഷ​​പ്പും ഭാ​​ര്യ​​യും നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. റീ​​നാ സാ​​മി​​ന്‍റെ മ​​ക്ക​​ൾ എ​​യ്ഞ്ച​​ൽ മേ​​രി, ഇ​​വാ​​ഞ്ച​​ലി​​ൻ, ഐ​​സ്റ്റി​​ൻ.