വീടിന്റെ താക്കോൽ ദാനം നടത്തി
1569544
Monday, June 23, 2025 12:06 AM IST
അമ്പലപ്പുഴ: കോണ്‍ഗ്രസിന്റെ വിദേശ മലയാളി സംഘടനയായ ഒഐസിസി പുറക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ നിർമിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാന ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്, എം. ലിജു, അനില്‍ ബോസ്, ടിജിന് ജോസഫ്, എസ്. സുബാഹു, പി. സാബു, എ.ആര്. കണ്ണന്, എം.വി. രഘു, ആര്.വി. ഇടവന, എന്‍. ഷിനോയ, പി.കെ. മോഹനന്, സിറാജ് പുറക്കാട്, എസ്. രാധാകൃഷ്ണന്, കമലോല്‍ഭവന്‍, വി. ദില്‍ജിത്ത്, സിനോ വിജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.