പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും എയ്ഞ്ചല്‍സ് മീറ്റും ഇന്ന്
1568941
Friday, June 20, 2025 11:41 PM IST
ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ അല്മായ സംഘടനയായ ചെറുപുഷ്പ മിഷന് ലീഗിന്റെ ആലപ്പുഴ മേഖല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഈ വര്‍ഷം ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമമായ എയ്ഞ്ചല്‍സ് മീറ്റും ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മിഷന് ലീഗ് പ്രവര്‍ത്തകര്‍ക്ക് അനുമോദനവും ഇന്ന് രാവിലെ ഒന്‍പതു മുതല്‍ പഴവങ്ങാടി മാര്‍ സ്ലീവ ഫൊറോന ദേവാലയത്തില്‍ നടത്തും. ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
മിഷന് ലീഗ് ആലപ്പുഴ മേഖല പ്രസിഡന്റ് മാസ്റ്റര്‍ ആഞ്ചലോ മൈക്കിള്‍ അധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. മാത്യു നടമുഖത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. യോഹന്നാന് കട്ടത്തറ, ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര, സിസ്റ്റർ മെറിന് മൂന്നാറ്റുംമുഖം, ആലപ്പുഴ മേഖല ഓര്‍ഗനൈസിംഗ് പ്രസിഡന്റ് സിറിയക് തലച്ചെല്ലൂര്‍, സ്റ്റെഫിന് ചാക്കോ, ജെഫിന് ജോസഫ്, ഷിന്‍സണ്‍ വര്‍ഗീസ് , ത്രേസ്യാമ്മ ജയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മരിയ ജോസ്, ലിനിമോള്‍ അലക്സ്, ജോമോള്‍ ജയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.