മാ​വേ​ലി​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻഡ് ഗൈ​ഡ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രിമു​ക്ത ന​വ​കേ​ര​ളം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ നൈ​നാ​ൻ സി. ​കു​റ്റി​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ടിടിഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡിസി ഗൈ​ഡ് എ​സ്. ലീ​ലാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ഹ​രിമു​ക്ത കേ​ര​ള​ത്തി​നാ​യി ത​യാ​റാ​ക്കി​യ കാ​ൻ​വാ​സി​ൽ ല​ഹ​രി​ക്കെ​തിരേ ചി​ത്രം വ​ര​ച്ചു. ചെ​ങ്ങു​ന്നൂ​ർ ഡി​വൈ​എ​സ്പി ​ഡി . ബി​നു​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡിഒസി ​സ്കൗ​ട്ട് എ​ൻ. ശ്രീ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും സ്കൗ​ട്ട് മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

മാ​വേ​ലി​ക്ക​ര എഇഒ ​എ​സ്. ദീ​പ, റ്റി​റ്റി​ഐ പ്രി​ൻ​സി​പ്പ​ൽ ജ​യ​കു​മാ​ര​പ്പണി​ക്ക​ർ, ഡി​റ്റി​സി ബി. ​രേ​ണു​ക, ജി​ല്ലാ സെ​ക്ര​ട്ട​റി ര​വി​കൃ​ഷ്ണ​ൻ എം, ​ജി​ല്ലാ ട്ര​ഷ​റ​ർ അ​ഭി​ലാ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.