മ​ങ്കൊ​മ്പ്: അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ൽ ന​ട​ന്ന യോ​ഗ ദി​​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ക്കോ​ച്ച​ൻ ജെ. ​മെ​തി​ക്ക​ളം പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഹൈ​സ്‌​കൂ​ളി​ലെ എ​ൻ​സി​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, ലി​റ്റി​ൽ കൈ​റ്റ്‌​സ് എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗാ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൽ. അ​നു​പ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ യോ​ഗാ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മ​ങ്കൊ​മ്പ്: രാ​മ​ങ്ക​രി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ലെ പൗ​ർ​ണ​മി വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ് കു​ട്ട​നാ​ട് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ പ്രീ​തി സ​ജി മു​ഖ്യാ​തി​ഥിയാ​യി രുന്നു.

മാ​ന്നാ​ർ:10 കേ​ര​ള എ​ൻ സി ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​നം​ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​മ​നോ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ക​നും എ​ൻ സി ​സി ഓ​ഫീ​സ​റു​മാ​യ ഗോ​പ​കു​മാ​ർ, എ​സ്പി​സി ഓ​ഫീ​സ​ർ ഗി​രീ​ഷ് എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. അ​നൂ​പ് ,സ​നീ​ഷ് സു​ബേ​ദാ​ർ സ​ജീ​വ് എ​സ് എ​ന്നി​വ​ർ യോ​ഗ​ദി​ന സ​ന്ദേ​ശം ന​ൽ​കി.